എസ്.ഐ.സി സലാല ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsഅബ്ദുൽ ലത്തീഫ് ഫൈസി, അബ്ദുൽ അസീസ് ഹാജി, റയീസ് ശിവപുരം, അബ്ദു സലാം ഹാജി വാണിമേൽ
സലാല: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) സലാലയുടെ വാർഷിക ജനറൽ ബോഡി യോഗം ചെയർമാനായി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂരിനെയും പ്രസിഡന്റായി അബ്ദുൽ അസീസ് ഹാജി മണിമലയെയും തിരഞ്ഞെടുത്തു . ജനറൽ സെക്രട്ടറി റഈസ് ശിവപുരവും ട്രഷറർ വി.പി. അബ്ദുസലാം ഹാജിയുമാണ്.
മറ്റു ഭാരവാഹികൾ: അബ്ദുൽ ഹമീദ് ഫൈസി, മൊയ്തീൻ കുട്ടി ഫൈസി, അലി ഹാജി എളേറ്റിൽ, റഷീദ് കൽപറ്റ (വൈസ് പ്രസി.), അഷ്റഫ് മംഗലാപുരം, അബ്ദുറസാഖ് , റഹ്മത്തുല്ല മാസ്റ്റർ, ഹസൻ ഫൈസി (സെക്ര), അബ്ദുൽ ഫത്താഹ് (സ്കൂൾ മദ്റസ കൺ).
അൽ മദ്റസത്തുസ്സുന്നിയ്യയിൽ നടന്ന പരിപാടി അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു. വി.പി. അബ്ദുസ്സലാം ഹാജി, അബ്ദുല്ല അൻവരി, ശുഐബ് മാസ്റ്റർ, ഹാഷിം കോട്ടക്കൽ, നാസർ കമൂന എന്നിവർ സംസാരിച്ചു. റഷീദ് കൈനിക്കര സ്വാഗതവും റഈസ് ശിവപുരം നന്ദിയും പറഞ്ഞു. റഹ്മത്തുല്ല , മുസ്തഫ അരീക്കോട് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

