റോയൽ ഓഫിസ് മന്ത്രിയുമായി സൗദി, ബംഗ്ലാദേശ് അംബാസഡർമാർ കൂടിക്കാഴ്ച നടത്തി
text_fieldsസൗദി അംബാസഡർ അബ്ദുല്ല സൗദ് അൽ അൻസിയ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഒമാനിലെ സൗദി അറേബ്യൻ അംബാസഡർ അബ്ദുല്ല സൗദ് അൽ അൻസിയ റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിന്റെ മേഖലകളും ഇരുവരും അവലോകനം ചെയ്തു. പരസ്പര താൽപര്യമുള്ള നിരവധി കാര്യങ്ങളും ചർച്ച ചെയ്തു. ഒമാനും സൗദിയും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢതയെ അംബാസഡർ അഭിനന്ദിച്ചു.
ഒമാനിലെ ബംഗ്ലാദേശിന്റെ അംബാസഡർ മുഹമ്മദ് നസ്മുൽ ഇസ്‌ലാമിയും റോയൽ ഓഫിസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിൽ ഒമാനും ബംഗ്ലാദേശും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.പൊതുതാൽപര്യമുള്ള നിരവധി കാര്യങ്ങളിൽ അഭിപ്രായം കൈമാറുകയും ചെയ്തു.

