റോഡില്‍ മണല്‍ കയറി; ജാഗ്രത നിര്‍ദേശം
text_fieldsസുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മണല്‍ അടിഞ്ഞുകൂടിയ നിലയിൽ
മസ്കത്ത്: സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡില്‍ മണല്‍ അടിഞ്ഞുകൂടിയതിനാൽ ഇതുവഴി യാത്ര ചെയ്യുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്.ഒ.പി) ആവശ്യപ്പെട്ടു.
ആദം വിലായത്തിലെ അല്‍ബറകത്ത് പാലം മുതല്‍ അല്‍ സാഹിയ പ്രദേശം വരെയുള്ള ഭാഗങ്ങളിലാണ് മണല്ക്കൂനകളുള്ളത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് ഇതെന്നും യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും മണല്‍, പൊടിക്കാറ്റുകള്‍ക്ക് സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇതേ പ്രദേശത്ത് റോഡില്‍ മണല്‍ കയറുകയും തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതരെത്തി നീക്കം ചെയ്യുകയുമായിരുന്നു. സുരക്ഷ നിര്‍ദേശങ്ങളുമായി അധികൃതര്‍ രംഗത്തുണ്ട്.

