Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിസാന്‍ ജ്വല്ലറിയുടെ പുതിയ ബ്രാഞ്ച് റൂവിയില്‍ തുറന്നു

text_fields
bookmark_border
റിസാന്‍ ജ്വല്ലറിയുടെ പുതിയ ബ്രാഞ്ച് റൂവിയില്‍ തുറന്നു
cancel
camera_alt

റിസാന്‍ ജ്വല്ലറിയുടെ പുതിയ ബ്രാഞ്ച് റൂവിയില്‍ ശൈഖ് ഇസ്സ ബിൻ സാലഹ് ബിൻ സാലിം അൽ ഖറൂസി ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

മസ്‌കത്ത്: ഗോള്‍ഡ് ബുള്ള്യന്‍, ഹോള്‍ സെയില്‍ ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ റിസാന്‍ ജ്വല്ലറിയുടെ ഒമാനിലെ രണ്ടാമത്തെ ബ്രാഞ്ച് റൂവിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

ശൈഖ് ഇസ്സ ബിൻ സാലഹ് ബിൻ സാലിം അൽ ഖറൂസി ഉദ്ഘാടനം ചെയ്തു. റിസാന്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പി.പി. ഷനൂബ്, റിസാന്‍ ഗ്രൂപ് ഡയറക്ടർ സിദ്ദീഖ് കൊപ്പത്ത്‌, ബിസിനസ് പ്രമുഖനായ അലി ഖലീഫ മുഹമ്മദ് അൽ ബലൂഷി, ഗ്രൂപ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റും ഫിഫ്ത് സ്ട്രാറ്റജി സി.ഇ.ഒയുമായ ഷഹീന്‍ അലി, കെയ്‌സാന്‍ ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ ലത്തീഫ് ചോലപ്പിലാക്കല്‍, റിസാന്‍ ഗ്രൂപ് ഓപറേഷന്‍സ് ഡയറക്ടര്‍ ഖ്വാജ മസ്ഹറുദ്ദീൻ, ജനറൽ മാനേജർ മുഹമ്മദ് ആഷിക്, കെയ്‌സാന്‍ ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സക്കീര്‍ ഹുസൈന്‍, കിമിയ ഇൻറർനാഷനൽ ഡയറക്ടര്‍ ജിയാദ്, മറ്റു പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. റിസാന്‍ ജ്വല്ലറിയുടെ ആദ്യ ശാഖ മത്രയിലാണ് പ്രവര്‍ത്തിക്കുന്നത്. ബുള്ള്യന്‍ വ്യാപാരം, ഗോള്‍ഡ് ബാറുകള്‍, കോയിനുകള്‍ എന്നിവയിലും, 18, 21, 22 കാരറ്റ് ഹോള്‍സെയില്‍ ജ്വല്ലറി വിഭാഗങ്ങളിലായാണ് റിസാന്‍ ജ്വല്ലറി പ്രവര്‍ത്തിച്ചുവരുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rizan Jewelery opens new branch in Ruwi
Next Story