യൂറോക്കപ്പ് ആവേശവുമായി 'പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച്'
text_fieldsമസ്കത്ത്: ലോകം യൂറോക്കപ്പിെൻറ ആവേശത്തിലാണ്. യൂറോപ്പിലെ 24 രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെൻറ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുന്നു. ഈ ആവേശം ഫുട്ബാൾ ആസ്വാദകരിലേക്ക് എത്തിക്കാൻ രാജ്യത്തെ ആദ്യ ധനവിനിമയ ഇടപാട് സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് അവസരമൊരുക്കുന്നു.
മസ്കത്തിലെ പ്രമുഖ സ്പോർട്സ് ഉപകരണ വിൽപന ശാലയായ അൽ ഹാബിൽ ട്രേഡിങ്ങും ലൈഫ് ഇൻ ഒമാൻ ഓൺലൈൻ ഫേസ്ബുക്ക് പേജുമായി ചേർന്ന് ജേതാക്കളെ പ്രവചിക്കുന്ന മത്സരമാണ് സംഘടിപ്പിക്കുന്നത്. ജൂലൈ ആറിന് സെമിഫൈനൽ തുടങ്ങുന്നതിന് മുമ്പായി ജേതാക്കളെ പ്രവചിക്കണം. ലൈഫ് ഇൻ ഒമാൻ പേജിൽ യൂറോക്കപ്പ് ജേതാക്കളെ പ്രവചിക്കുക എന്ന പോസ്റ്റിന് താഴെ കമൻറായി ഉത്തരങ്ങൾ എഴുതാം.
ശരിയുത്തരം അയക്കുന്ന അഞ്ചുപേർക്ക് സ്പോർട്സ് ഷൂ സമ്മാനമായി നൽകും.ജൂലൈ 11ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷമായിരിക്കും ജേതാക്കളെ പ്രഖ്യാപിക്കുക. അഞ്ചിലധികം പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുപ്പിലൂടെ ആയിരിക്കും ജേതാക്കളെ തീരുമാനിക്കുക.ജൂലൈ ആറിന് ശേഷം പോസ്റ്റ് ചെയുന്ന ഉത്തരങ്ങൾ പരിഗണിക്കില്ല. മത്സരത്തിൽ പങ്കെടുക്കുന്നവർ ലൈഫ് ഇൻ ഒമാൻ ഓൺലൈൻ പേജ് ലൈക്ക് ചെയ്യേണ്ടതാണ്.

