Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsbookmark_border
ബെൻഷാദ്, സഫർ ഇഖ്ബാൽ
സലാല: അൽ മദ്റസത്തുൽ ഇസ്ലാമിയ, സലാലയുടെ 2022-23 അധ്യയന വർഷത്തിലെ പി.ടി.എ. ഭാരവാഹികളെ തിരഞ്ഞെടുത്തു. ഐ.എം.ഐ ഹാളിൽ കൂടിയ പ്രഥമ പി.ടി.എ എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ പ്രസിഡന്റായി ബെൻഷാദിനെയും വൈസ് പ്രസിഡന്റായി സഫർ ഇഖ്ബാലിനെയും സെക്രട്ടറിയായി പ്രിൻസിപ്പൽ വി.എസ്. ഷമീറിനെയും തിരഞ്ഞെടുത്തു.
യോഗത്തിൽ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധികളായ കെ.ജെ. സമീർ, മുസ്അബ് ജമാൽ, അക്കാദമി കൺവീനർ കെ. ഷൗക്കത്തലി, പി.ടി.എ കമ്മിറ്റി അംഗങ്ങളായ റജീബ്, മുഹമ്മദ് അൻവർ, സാജിദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
Next Story

