പ്രേം നസീർ സുഹൃത് സമിതി വനിത വിഭാഗം ഓണാഘോഷം
text_fieldsപ്രേം നസീർ സുഹൃത് സമിതി വനിത വിഭാഗം നെസ്റ്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന
ഓണാഘോഷം
മസ്കത്ത്: പ്രേം നസീർ സുഹൃത് സമിതി വനിതാ വിഭാഗം നെസ്റ്റ് കൂട്ടായ്മ ഓണാഘോഷം പരിപാടി സംഘടിപ്പിച്ചു. കൂട്ടിലൊരോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വിവിധയിനം കലാ വിരുന്നും 250 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി. സ്റ്റാർ ഓഫ് കൊച്ചിനിൽ നടന്ന ചടങ്ങിൽ ഡോക്ടർ ബഷീർ. കെ.വി. ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ വഹാബ് തുടങ്ങിയവർ ഭദ്രദീപം തെളിയിച്ചു.
ഇൻഡ്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ നിധീഷ്, കൃഷ്ണേന്ദു പ്രോഗ്രാം കമ്മിറ്റി അംഗങ്ങൾ ജിയാസ്, ഷാനിബ അനസ്സ് , രക്ഷാധികാരികളായ ഡേ. വി.എ.എം ഹക്കിം, അഹമ്മദ് പറമ്പത്ത്, റസീയ ഹകീം എന്നിവർ പങ്കെടുത്തു.
ഒമാൻ ചാപ്റ്റർ പ്രസിഡന്റായി ജിയാസ് ഹംസയേയും സെക്രട്ടറ്റി ആയി ഫൗസിയാ സനോജ്നെയും വൈസ് പ്രസിഡന്റായി രാജേഷ് മാഹി, ഷാൻ ഹരിയെയും ജോയിന്റ് സെക്രട്ടറിയായി സന്ദീപ്, പൊന്നു സുദർശൻ, അനസ് അബു, ട്രഷറർ ആയി സബിത ലിജോയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സ്പോർട്സ് കോർഡിനേറ്റർ -സനോജ് സജ്ജാദ്, വിമൻസ് നെസ്റ്റ് കോർഡിനേറ്റർ- ഷാനിബ അനസ്, കൊ കോർഡിനേറ്റർ -പ്രമീള പൈസ്, എക്സക്യൂട്ടീവ് അംഗങ്ങൾ- ആർ.എൽ.വി ബാബു,ആശിക സതീഷ്,അൻവർ.

