Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഖൂദ് ബ്രിഡ്ജ് ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം

text_fields
bookmark_border
അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ച അർധരാത്രി 12 ന് ആരംഭിച്ച്, ഞായറാഴ്ച പുലർച്ചെ മൂന്നു വരെ തുടരും
അൽ ഖൂദ് ബ്രിഡ്ജ് ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം
cancel
camera_alt

ഇന്ത്യൻ നേവിയുടെ പടക്കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം സന്ദർശിച്ച് നാവികരുമായി സംവദിക്കുന്ന വിദ്യാർഥികൾ

മസ്കത്ത്: അടിയന്തര റോഡ് അറ്റകുറ്റപ്പണികൾക്കായി അൽ ഖൂദ് പാലം ഇന്റർചേഞ്ചിൽ നിന്നും അൽ ഫുറൂസിയ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു.

റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടത്തുന്ന അറ്റകുറ്റപ്പണികൾ വെള്ളിയാഴ്ച അർധരാത്രി 12 ന് ആരംഭിച്ച്, ഞായറാഴ്ച പുലർച്ചെ മൂന്നു വരെ തുടരും. മസ്കത്ത് ഗവർണറേറ്റിലുടനീളം നടത്തിവരുന്ന റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, തകരാറിലായ റോഡ് ഭാഗം അടിയന്തിരമായി നന്നാക്കാനാണ് ഈ താൽക്കാലിക നിയന്ത്രണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Partial traffic control at Al Quds Bridge Interchange
Next Story