Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ഓൺലൈൻ കച്ചവടത്തിന് ഇനി ലൈസൻസ് വേണം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും

text_fields
bookmark_border
ഒമാനിൽ ഓൺലൈൻ കച്ചവടത്തിന് ഇനി ലൈസൻസ് വേണം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
cancel

മസ്‌കത്ത്: ഒമാനിൽ ഓൺലൈൻ വ്യാപാരം നടത്തുന്നവർ നിർബന്ധമായും ഇ-കൊമേഴ്‌സ് ലൈസൻസ് നേടണമെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെ ഉൽപന്നങ്ങൾ വിൽക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നവർക്കും നിർദേശം ബാധകമാണ്.ലൈസൻസില്ലാതെ ഓൺലൈൻ വ്യാപാരം നടത്തുന്നത് ഇ-കൊമേഴ്‌സ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023ലെ മന്ത്രിതല തീരുമാനം 499/2023 പ്രകാരമാണ് രാജ്യത്ത് ഇ-കൊമേഴ്‌സ് പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.

ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച് ലൈസൻസ് നേടാം. ഇതിനായി പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ച് വാണിജ്യ രജിസ്ട്രിയിലെ വിവരങ്ങൾ പുതുക്കുകയും ഓൺലൈൻ വ്യാപാരത്തിനുള്ള പ്രവർത്തനം ചേർക്കുകയും വേണം. തുടർന്ന് ലൈസൻസ് വിഭാഗത്തിൽ ആവശ്യമായ വിവരങ്ങളും രേഖകളും സമർപ്പിക്കാം.ഓൺലൈൻ വ്യാപാരത്തിന് നിയമപരമായ ചട്ടക്കൂട് ഒരുക്കുക, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുക, തട്ടിപ്പുകൾ തടയുക, രാജ്യത്തെ ഓൺലൈൻ വ്യാപാര മേഖലയിൽ വിശ്വാസ്യത ഉറപ്പാക്കുക എന്നിവയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.ലൈസൻസുള്ള ഓൺലൈൻ സ്റ്റോറുകൾ തിരിച്ചറിയുന്നതിനായി മന്ത്രാലയം ‘മഅ്റൂഫ് ഒമാൻ’ പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഉപഭോക്താക്കൾക്ക് വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് വിവരങ്ങൾ പരിശോധിക്കാനാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Online Business Now Requires a License; Watch Out or Face Penalties
Next Story