കോൺസുലാർ സേവനങ്ങൾക്ക് ഇ- പോർട്ടലും ആപ്പുമായി ഒമാൻ
text_fieldsമസ്കത്ത്: കോൺസുലാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒമാൻ വിദേശകാര്യ മന്ത്രാലയം ഇ-സർവിസസ് പോർട്ടലും ആപ്പും ആരംഭിച്ചു. നയതന്ത്ര, കോൺസുലാർ പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യ സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-സർവിസസ് പോർട്ടലും സ്മാർട്ട്ഫോൺ ആപ്ലിക്കേഷനും അവതരിപ്പിച്ചിരിക്കുന്നത്.
മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളിൽ നൂതന സാങ്കേതികവിദ്യ സംയോജിപ്പിക്കുക, ഡിജിറ്റൽ ആശയവിനിമയം മെച്ചപ്പെടുത്തുക, പൗരന്മാർക്കും, താമസക്കാർക്കും, സന്ദർശകർക്കും ഒരുപോലെ കോൺസുലാർ സേവനങ്ങളിലേക്കുള്ള ആക്സസ് മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇ-സർവിസസ് പോർട്ടലും ആപ്പും രൂപകൽപന ചെയ്തിരിക്കുന്നത്. ഒമാനി എംബസികളുമായും കോൺസുലാർ സേവനങ്ങളിലേക്കും ഉപയോക്താക്കൾക്ക് ആശയവിനിമയം നടത്തുന്നതിനുള്ള സംവേദനാത്മക മാർഗം നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി എപ്പോൾ വേണമെങ്കിലും എവിടെയും കോൺസുലാർ സേവനങ്ങൾ എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

