ഹോക്കി ഒളിമ്പിക് യോഗ്യത മത്സരത്തിന് ഒമാൻ വേദിയാകും
text_fieldsമസ്കത്ത്: ഇന്റർനാഷനൽ ഹോക്കി ഫെഡറേഷൻ (എഫ്.എച്ച്.ഐ) ഹോക്കി ഒളിമ്പിക് യോഗ്യത മത്സരത്തിന് ഒമാൻ ആതിഥേയത്വം വഹിക്കും. അടുത്ത വർഷം 15 മുതൽ 21 വരെ മസ്കത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ഇത്തരം ഒരു ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ (ഒ.എച്ച്.എ) പ്രസിഡന്റ് ഡോ മർവാൻ അൽ ജുമ പറഞ്ഞു. ജനുവരിയിൽ നടുക്കുന്ന എഫ്.ഐ.എച്ച് ഹോക്കി ഫൈവ്സ് ലോകകപ്പിന് തൊട്ടുമുമ്പാണ് മത്സരങ്ങൾ നടക്കുക. പ്രാരംഭ ഘട്ടത്തിൽതന്നെ തങ്ങൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.
ഒമാൻ ഹോക്കി ലോകത്തിന് മുന്നിൽ മിന്നിത്തിളങ്ങുന്ന മാസമായിരിക്കും ജനുവരിയെന്നും ജുമ പറഞ്ഞു. പൂർണ പിന്തുണ നൽകിയതിന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിനും സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദിയസീൻ ബിൻ ഹൈതം അൽ സഈദിനും എഫ്.ഐ.എച്ച് പ്രസിഡന്റ് തയ്യബ് ഇക്രാമിനും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ ഹോക്കി ഫെഡറേഷന്റെ ഭരണത്തിലുണ്ടായ സംഭവവികാസങ്ങളാണ് ഒളിമ്പിക് യോഗ്യത മത്സരങ്ങൾ അവിടെനിന്നും മാറ്റാൻ കാരണം.

