Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവയവദാന, മാറ്റിവെക്കൽ ചികിത്സകൾ മെച്ചപ്പെടുത്താൻ ഒമാൻ-സ്പെയിൻ സഹകരണം

text_fields
bookmark_border
അവയവദാന, മാറ്റിവെക്കൽ ചികിത്സകൾ മെച്ചപ്പെടുത്താൻ ഒമാൻ-സ്പെയിൻ സഹകരണം
cancel

മസ്കത്ത്: അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും കൂടുതൽ കാര്യക്ഷമമാക്കാൻ സ്പെയിനുമായി സഹകരണം ശക്തമാക്കി ഒമാൻ. അവയവദാന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ചികിത്സാ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.ഒമാനിലെ അവയവദാന, മനുഷ്യകോശ മാറ്റിവെക്കൽ നിയന്ത്രണ കേന്ദ്രവും സ്പെയിനിലെ അവയവദാന, മാറ്റിവെക്കൽ രംഗത്തെ വിദഗ്ധരും തമ്മിൽ നടത്തിയ ചർച്ചയിലാണ് സഹകരണം ശക്തമാക്കാൻ തീരുമാനിച്ചത്.

മസ്തിഷ്കമരണം സംഭവിച്ചവരിൽനിന്നുള്ള അവയവദാനം കൂടുതൽ കാര്യക്ഷമമാക്കുക, അന്താരാഷ്ട്ര തലത്തിലെ മികച്ച ചികിത്സാരീതികൾ പ്രയോജനപ്പെടുത്തുക, ആരോഗ്യപ്രവർത്തകരുടെ കഴിവുകൾ വികസിപ്പിക്കുക എന്നിവക്കാണ് മുൻഗണന നൽകുന്നത്.നിലവിലെ സംവിധാനങ്ങളിലെ വെല്ലുവിളികളും മെച്ചപ്പെടുത്തേണ്ട മേഖലകളും ചർച്ചയിൽ വിലയിരുത്തി. അവയവദാന നടപടികൾ ഏകീകരിക്കുന്നതിനൊപ്പം ലഭിക്കുന്ന അവയവങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനും സഹകരണം സഹായിക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman, Spain Strengthen Organ Donation Cooperation
Next Story