Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഖൈറുഹാ സാബിഖ്’ നാലാമത് ഈത്തപ്പഴ -തേൻ പ്രദർശനത്തിന് തുടക്കം

text_fields
bookmark_border
‘ഖൈറുഹാ സാബിഖ്’ നാലാമത് ഈത്തപ്പഴ -തേൻ പ്രദർശനത്തിന് തുടക്കം
cancel

മസ്‌കത്ത്: ഒമാന്റെ തനത് കാർഷിക ഉൽപന്നങ്ങൾക്ക് രാജ്യാന്തര വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാലാമത് ഈത്തപ്പഴ -തേൻ പ്രദർശനം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ ആരംഭിച്ചു. ‘ഖൈറുഹാ സാബിഖ്’ (നന്മയുടെ പാരമ്പര്യം) എന്ന പ്രമേയത്തിൽ ഒമാൻ കാർഷിക-മത്സ്യ മന്ത്രാലയവും ഒമാൻ അഗ്രികൾചറൽ ഡെവലപ്‌മെന്റ് കമ്പനിയും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 23 വരെയാണ് മേള.


ഉപപ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. സഈദ് ബിൻ മുഹമ്മദ് അൽ സഖ്‌രി മേള ഉദ്ഘാടനം ചെയ്തു. ചെറുകിട-ഇടത്തരം സംരംഭങ്ങളും ഒമാനിലെയും വിദേശങ്ങളിലെയും പ്രമുഖ ഉൽപാദകരും കയറ്റുമതിക്കാരുമടക്കം നൂറോളം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്.

ഒമാനി ഉൽപന്നങ്ങളുടെ പരമ്പരാഗതമായ പാക്കിങ് രീതികളിൽ നിന്ന് മാറി ആധുനികവും നൂതനവുമായ ബ്രാൻഡിങ്ങിലൂടെ ആഗോള വിപണി കണ്ടെത്തുകയാണ് ഈ വർഷത്തെ മേളയുടെ പ്രധാന ലക്ഷ്യമെന്ന് കാർഷിക മന്ത്രാലയ മാർക്കറ്റിങ് വിഭാഗം ഡയറക്ടർ യഹ്‌യ ബിൻ ഖൽഫാൻ അൽ ഹദീദി വ്യക്തമാക്കി. കൃത്യമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് തേനും ഈന്തപ്പഴവും മേളയിൽ വിപണനത്തിനെത്തിച്ചിരിക്കുന്നത്. ഒമാന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശിക കർഷകർക്ക് മികച്ച വിപണി ഒരുക്കാനും മേളയിലൂടെ സാധിക്കും. മേളയിലേക്ക് സ്വദേശികൾക്കും വിദേശികൾക്കും പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് മേള സന്ദർശിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Dates Exhibition Muscat
Next Story