Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മസായ' കാർഡിനെക്കുറിച്ച് വ്യാജപ്രചാരണം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം

text_fields
bookmark_border
മസായ കാർഡിനെക്കുറിച്ച് വ്യാജപ്രചാരണം; മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം
cancel

മസ്കത്ത്: വിരമിച്ചവർക്കുള്ള ‘മസായ’ കാർഡുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. കാർഡുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നും പൊതുജനങ്ങൾ ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും മന്ത്രാലയം അറിയിച്ചു.ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അറിയിപ്പുകളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിച്ചു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.വിരമിച്ചവർക്ക് വിവിധ സേവനങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ‘മസായ’ കാർഡ്.മസായ പദ്ധതി വഴി ഒമാനിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും വിരമിച്ചവർക്ക് വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ഒമാൻ സാമൂഹിക സംരക്ഷണ നിധിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Oman Warns Mazaya Card Misinformation
Next Story