Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിസ്‍വയിൽ അത്യാധുനിക പാർക്ക് തുറന്നു; നിർമാണച്ചെലവ് 2.57 ദശലക്ഷം റിയാൽ

text_fields
bookmark_border
നിസ്‍വയിൽ അത്യാധുനിക പാർക്ക് തുറന്നു; നിർമാണച്ചെലവ് 2.57 ദശലക്ഷം റിയാൽ
cancel

നിസ്‍വ: ദാഖിലിയ ഗവർണറേറ്റിന്റെ വിനോദസഞ്ചാര-സേവന മേഖലകളിൽ പുതിയ നാഴികക്കല്ലായി നിസ്‍വ പബ്ലിക് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2.57 ദശലക്ഷം ഒമാനി റിയാൽ ചെലവിട്ട്, 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ ഈ ബൃഹദ് പാർക്ക് നിർമിച്ചിരിക്കുന്നത്. ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗവർണറേറ്റിന്റെ തനത് പൈതൃകം വിളിച്ചോതുന്ന ഔദ്യോഗിക ‘ഓഡിയോ ഐഡന്റിറ്റിയും’ പുറത്തിറക്കി.

പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ കുടുംബങ്ങൾക്കും സന്ദർശകർക്കുമായി എല്ലാ സൗകര്യങ്ങളുമുള്ള ഒരു വിനോദകേന്ദ്രം ഒരുക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് ഗവർണർ വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച കഴിഞ്ഞ ഏപ്രിൽ മുതൽ ഇതുവരെ 13 ലക്ഷത്തിലധികം സന്ദർശകരാണ് ഈ പാർക്കിലെത്തിയത്.

വിശാലമായ പുൽത്തകിടികൾ, വൈവിധ്യമാർന്ന റസ്റ്ററന്റുകൾ, കഫേകൾ, കളിസ്ഥലങ്ങൾ, കായിക വിനോദ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നാൽപ്പതിലധികം അത്യാധുനിക സൗകര്യങ്ങളാണ് പാർക്കിൽ ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ചെറുകിട-ഇടത്തരം സംരംഭകർക്കായി 718,000 റിയാലിലധികം മൂല്യമുള്ള 15 നിക്ഷേപ അവസരങ്ങളും ഈ പദ്ധതിയിലൂടെ തുറന്നുനൽകി. തദ്ദേശീയരായ സ്വദേശികൾക്ക് 50 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പാർക്കിനായിട്ടുണ്ട്.

ഗവർണറേറ്റിന്റെ ഔദ്യോഗിക പരിപാടികൾക്കായി രൂപകൽപന ചെയ്ത ഓഡിയോ ഐഡന്റിറ്റിയിൽ ഒമാന്റെ പരമ്പരാഗത കലകളായ റസ്ഹ, ആസി, കൈത എന്നിവയുടെ ഈണങ്ങളും മറ്റു പരമ്പരാഗത സംഗീതവും ആധുനിക ശൈലിയിൽ സമന്വയിപ്പിച്ചിരിക്കുന്നു.നിസ്‍വയുടെ ടൂറിസം, സാമ്പത്തിക മേഖലകൾക്ക് ഈ പുതിയ പാർക്ക് വലിയ ഊർജം പകരുമെന്നാണ് പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Nizwa Public Park Opens
Next Story