നിസ്വ ഇന്ത്യൻ അസോസിയേഷൻ ഓണം ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsനിസ്വ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഓണം ഫെസ്റ്റ്
നിസ്വ: നിസ്വ ഇന്ത്യൻ അസോസിയേഷൻ കേരളപ്പിറവിയും ഓണം ഫെസ്റ്റും സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ നിസ്വ പ്രിൻസിപ്പൽ ശാന്ത കുമാർ ദാസരി മുഖ്യ അതിഥിയായി. കേരളപ്പിറവിയുടെയും ഓണത്തിന്റെയും ഓർമ പുതുക്കി കൊച്ചു കുട്ടികൾ കലാപ്രകടനങ്ങൾ കാഴ്ച്വെച്ചു.
മതമോ രാഷ്ട്രീയമോ ഇല്ലാതെ പ്രവർത്തിക്കുന്ന നിസ്വ ഇന്ത്യൻ അസോസിയേഷന്റെ പ്രവർത്തങ്ങൾ ഇനിയും ശക്തമായി മുന്നോട്ടു പോകുമെന്ന് പ്രസിഡന്റ് സുനിൽ പൊന്നാനി അറിയിച്ചു. വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു. വനിത പ്രതിനിധിയായി ശോഭന ശശികുമാർ, സീനിയർ അംഗങ്ങളായ രാധാകൃഷ്ണൻ കർഷ.
മധു പൊന്നാനി, ഷാജഹാൻ ആദം, സെക്രട്ടറി റെജി ആറ്റിങ്ങൽ, ട്രഷറർ പ്രഭാകരൻ ആദം, വൈസ് പ്രസിഡന്റ് എബ്രഹാം തോമസ് വടക്കേടം, ജോയിന്റ് സെക്രട്ടറി നൗഫൽ, മണി ബാലചന്ദ്രൻ, അമീർ, ജയേഷ്, ബിനൂപ്, ദിനേശ് കൂത്തുപറമ്പ്, ടോമിയോ, ജിന്റോ, രഞ്ജു ചന്ദ്രൻ, സന്ദീപ്, സാദിഖ് കണ്ണൂർ, സുജേഷ്, ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

