ഒമാന്റെ മധ്യസ്ഥത; യമനിലെ നെതർലൻഡ്സ് എം ബസി ജീവനക്കാരൻ മോചിതനായി
text_fieldsമസ്കത്ത്: യമനിലെ എംബസി ജീവനക്കാരന്റെ മോചനത്തിന് സഹായിച്ചതിന് നെതർലൻഡ്സ് ഒമാനെ നന്ദി അറിയിച്ചു. യമനിലെ നെതർലൻഡ്സ് എംബസിയിലെ വികസന കാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന അക്രം അൽ-അഖാലിയെ സനായിൽ 10 മാസമായി ജയിലിലായിരുന്നു.
അക്രമിന്റെ മോചനത്തിൽ നിർണായക പങ്ക് വഹിച്ച ഒമാനെ നന്ദി അറിയിക്കുകയാണെന്ന് നെതർലൻഡ്സ് വിദേശകാര്യ മന്ത്രി കാസ്പർ വെൽഡ്കാമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തടങ്കലിൽ നിന്ന് മോചിപ്പിച്ചതിൽ സന്തോഷമുണ്ട്.നയതന്ത്രത്തിലൂടെ അദ്ദേഹത്തിന്റെ നിരുപാധിക മോചനത്തിനായി ഞങ്ങൾ പ്രവർത്തിച്ചു.
മോചനത്തിൽ നിർണായക പങ്കിന് ഒമാനോട് അഗാധമായ നന്ദിയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. മസ്കത്തിൽ, ഒമാനി ഉദ്യോഗസ്ഥരും യമനിലെയും ഒമാനിലെയും ഞങ്ങളുടെ അംബാസഡർമാരും അദ്ദേഹത്തെ സ്വാഗതം ചെയ്തു. അക്രമിന്റെ ക്ഷേമത്തിലും രോഗശാന്തിയിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

