നവചേതന ഓണാഘോഷവും ‘സമൂസ’ സിനിമ റിലീസിങ്ങും നാളെ
text_fieldsസുഹാർ: സുഹാർ നവചേതനയുടെ ആഭിമുഖ്യത്തിൽ ‘ഓണോത്സവം 2023’ ഓണാഘോഷവും ഒമാനിലെ ഒരുകൂട്ടം കലാകാരന്മാർ ഒരുക്കിയ ‘സമൂസ’ ഹ്രസ്വസിനിമ റിലീസിങ്ങും വെള്ളിയാഴ്ച സുഹാറിലെ അംബാറിലുള്ള വുമൺസ് അസോസിയേഷൻ ഹാളിൽ നടക്കും.
ഓണോത്സവത്തിൽ സിനിമ-സീരിയൽ താരവും കേരള ഫിലിം ക്രിട്ടിക് അവാർഡ് ജേതാവുമായ സ്വപ്ന ട്രീസ മുഖ്യാതിഥിയാകും. മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ അമല ബ്രഹ്മാനന്ദൻ, എഴുത്തുകാരൻ കെ.ആർ.പി വള്ളികുന്നം എന്നിവർ പങ്കെടുക്കും. വൈകീട്ട് 5.30 ന് പരിപാടി ആരംഭിക്കും. ഓണക്കളികളും വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും വ്യത്യസ്ത മത്സരങ്ങളും അരങ്ങേറുമെന്ന് നവചേതന ഭാരവാഹികൾ പറഞ്ഞു. ആർ ഫോർ യു മീഡിയ ബാനറിൽ അന്നാസ് പ്രൊഡക്ഷനാണ് സമൂസ നിർമിച്ചിരിക്കുന്നത്. റിയാസ് വലിയകത്ത് കാമറയും സംവിധാനവും നിർവഹിച്ച സമൂസയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് മാധ്യമപ്രവർത്തകൻ റഫീഖ് പറമ്പത്താണ്. പ്രവാസലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാൻ ഓടുന്ന ഒരാൾക്ക് നേരിടേണ്ടിവരുന്ന പ്രയാസങ്ങൾ പറയുകയാണ് സമൂസ എന്ന് സംവിധായകൻ പറഞ്ഞു. പ്രവേശനം സൗജന്യമായിരിക്കും.

