മത്ര കെ.എം.സി.സി വനിത വിങ് സംഗമം
text_fieldsമത്ര കെ.എം.സി.സി വനിത വിങ് സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ
മത്ര: കെ.എം.സി.സി മത്ര വനിത വിങ് സംഗമം സംഘടിപ്പിച്ചു. റിയാം പാർക്കിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. പ്രസിഡന്റ് ഫഹീമ സത്താർ അധ്യക്ഷത വഹിച്ചു. ചിത്രരചന മത്സരം, കളറിങ് മത്സരം, ലെമൺ സ്പൂൺ, ബാൾ പാസിങ്, സ്പോട് ക്വിസ്, ക്യാപ് പാസിങ് തുടങ്ങി നിരവധി മത്സരങ്ങൾ നടന്നു.
ഭാരവാഹികളായ സാജിറ ഷുഹൈബ്, മുബീന റാസിഖ്, ആയിഷ അൻവർ, ഷെഫീന സജീർ, സാജില ശിഹാബ്, അഫ്സത്ത്, അർഷിദ സലിം എന്നിവർ, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഐ.പി. ഷാഹിന സ്വാഗതവും ട്രഷറർ മുബീന മുനീർ നന്ദിയും പറഞ്ഞു.

