Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴവെള്ള ചാലിൽ മാലിന്യം തള്ളരുത്; മുന്നറിയിപ്പുമായി മസ്കത്ത് മുൻസിപ്പാലിറ്റി
text_fieldsbookmark_border
മസ്കത്ത്: മഴവെള്ള ചാലിലും ഡ്രെയിനേജ് സംവിധാനങ്ങളിലും മാലിന്യം തള്ളരുതെന്ന് മസ്കത്ത് മുൻസിപ്പാലിറ്റി. മഴക്കാലത്ത് വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഒഴിവാക്കുന്നതിനാണ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയത്.ഓടകളിൽ മാലിന്യങ്ങളും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടുന്നത് മഴവെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുകയും റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ടിന് കാരണമാകുകയും ചെയ്യും. ഇത് പൊതുസുരക്ഷക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്നും ഓടകളിൽ മാലിന്യം തള്ളരുതെന്നും മുൻസിപ്പാലിറ്റി അഭ്യർഥിച്ചു.
Next Story

