മസ്കത്ത് മലയാളീസ് ലേഡീസ് ഓണാഘോഷം
text_fieldsമസ്കത്ത് മലയാളീസ് ലേഡീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളിൽ
പങ്കെടുത്തവർ
മസ്കത്ത്: ഒമാനിലെ സമൂഹ മാധ്യമ കൂട്ടായ്മയായ മസ്കത്ത് മലയാളീസ് ലേഡീസിന്റെ ഓണാഘോഷം റൂവി ഫോർ സ്ക്വയർ റസ്റ്റാറന്റിൽ നടന്നു. ഓണപ്പാട്ട്, നൃത്തം, ഓണക്കളികൾ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. ഓണസദ്യയും ഒരുക്കിയിരുന്നു. പരിപാടികൾക്ക് ഗ്രൂപ് സ്ഥാപകയും അഡ്മിനുമായ സുമയ്യ ഹിദായത് നേതൃത്വം നൽകി. വിവിധ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ഉദ്യോഗസ്ഥരും വീട്ടമ്മമാരും ഉൾപ്പെടുന്നതാണ് മസ്കത്ത് മലയാളീസ് ലേഡീസ് ഗ്രൂപ്. സ്ത്രീകൾക്ക് പരസ്പരം അറിയാനും അവരുടെ നൂതന ആശയങ്ങൾ, ചിന്താഗതികൾ എന്നിവ പങ്കുവെക്കാനുമുള്ള ഇടം ഒരുക്കുകയാണ് ഈ കൂട്ടായ്മകൊണ്ട് ലക്ഷ്യമിടുന്നതെന്ന് സുമയ്യ പി. ഹിദായത് പറഞ്ഞു.

