പ്ലാറ്റിനം ജൂബിലി ആഘോഷവും സ്നേഹ സംഗമവും
text_fieldsമസ്കത്ത് കെ.എം.സി സി എറണാകുളം ജില്ല കമ്മിറ്റിയുടെ കീഴില്‍ നടന്ന മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം
മസ്കത്ത്: മസ്കത്ത് കെ.എം.സി സി എറണാകുളം ജില്ല കമ്മിറ്റിയുടെ കീഴില്‍ മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷവും സ്നേഹ സംഗമവും നടന്നു. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് വാഹിദ് ബര്‍ക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാനവാസ് മുവാറ്റുപുഴ അധ്യക്ഷതവഹിച്ചു. സലിം കോതമംഗലം, മുഹമ്മദ് ആലുവ, മൈതീന്‍ മുളവൂര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് തൃക്കാക്കര സ്വാഗതവും ബക്കര്‍ എടത്തല നന്ദിയും പറഞ്ഞു. ബര്‍ക മോഡേണ്‍ റസ്റ്റാറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഒമാനില്‍ വസിക്കുന്ന പ്രവര്‍ത്തകര്‍ പങ്കെടുത്തു.

