മസ്കത്ത് കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsമസ്കത്ത്: മസ്കത്ത് കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. പ്രസിഡന്റായി സമീർ പി.ടി. കാടാച്ചിറയെയും ജനറൽ സെക്രട്ടറിയായി മിദ്ലാജ് കോയ്യോടിനെയും യോഗം ഐകകണ്നഠ്യേന തെരഞ്ഞെടുത്തു. ഷാഹുൽ ഹമീദ് പൊതുവാച്ചേരിയാണ് ട്രഷറർ. സീബ് മദ്റസിയിൽ ചേർന്ന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ല കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കാക്കൂൽ ശിവപുരം അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി, ഹാഷിം ഫൈസി, ഷൗക്കത്ത് ധർമടം, റമീസ് കാടാച്ചിറ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല കമ്മിറ്റി സെക്രട്ടറി നസൂർ ചപ്പാരപ്പടവ് തെരഞ്ഞെടുപ്പു പ്രക്രിയ നിയന്ത്രിച്ചു.
യൂസുഫ് മുസ്ലിയാർ പരിയാരം പ്രാർഥന നിർവഹിച്ചു. സാദിക് ആഡൂർ സ്വാഗതവും ശാഹുൽ ഹമീദ് പൊതുവാച്ചേരി നന്ദിയും പറഞ്ഞു. മറ്റ് ഭാരവാഹികൾ: ഹാഷിം ഫൈസി, റമീസ് പി.ടി. കാടാച്ചിറ, ഷൗക്കത്ത് ധർമടം, സാദിക് ആഡൂർ, താജുദ്ദീൻ ധർമടം, മുസ്തഫ മുഴപ്പിലങ്ങാട് സുഹാർ, ഇസ്മായിൽ പൊതുവാച്ചേരി, അഫ്താബ് എടക്കാട് (രക്ഷാധികാരികൾ), ശിഹാബ് തന്നട, സമദ് മച്ചിയത്ത്, ജസീർ മമ്പറം (വൈസ് പ്രസി) , സൽമാൻ ധർമടം, ജസീൽ ആഡൂർ, ഹാഷിർ ആഡൂർ (സെക്ര).


