Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദമാനിയാത്ത് ദ്വീപിൽ മാലിന്യം തള്ളിയവർ അറസ്റ്റിൽ
text_fieldsbookmark_border
ദമാനിയാത്ത് ദ്വീപിൽനിന്ന് നീക്കംചെയ്യുന്ന മാലിന്യം
മസ്കത്ത്: സംരക്ഷിത പ്രദേശമായ ദമാനിയാത്ത് ദ്വീപിൽ മാലിന്യം തള്ളിയ കേസിൽ ഒരു സംഘം സഞ്ചാരികളെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ദ്വീപിൽ ക്യാമ്പ് ചെയ്തവർക്കെതിരെയാണ് അതോറിറ്റിയുടെ തെക്കൻ ബാത്തിന ഗവർണറേറ്റ് ഡിപ്പാർട്മെൻറ് നടപടി സ്വീകരിച്ചത്. ക്യാമ്പ് കഴിഞ്ഞ ശേഷം പ്ലാസ്റ്റിക് മാലിന്യമടക്കം തള്ളിയാണ് ഇവർ മടങ്ങിയത്. ദമാനിയാത്ത് ദ്വീപ് സന്ദർശിക്കുന്നവർ നിയമങ്ങൾ പാലിക്കണമെന്നും ദ്വീപിെൻറ ഭംഗി കാത്തുസൂക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Next Story

