Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറുനാട്ടിൽ മലയാളി അസോസിയേഷൻ ക്രിസ്​മസ്-പുതുവത്സര ആഘോഷം

text_fields
bookmark_border
മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ)  ആഭിമുഖ്യത്തിൽ നടന്ന  ക്രിസ്​മസ്-പുതുവത്സര ആഘോഷം
cancel
camera_alt

മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തിൽ നടന്ന ക്രിസ്​മസ്-പുതുവത്സര ആഘോഷം

മസ്കത്ത്​: മറുനാട്ടിൽ മലയാളി അസോസിയേഷന്റെ (എം.എൻ.എം.എ) ആഭിമുഖ്യത്തിൽ ക്രിസ്​മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി സദാനന്ദൻ എടപ്പാൾ ഉദ്​ഘാടനം ചെയ്തു. വിജയ കുമാർ അധ്യക്ഷവഹിചു. അസൈബ ഹോട്ടൽ അപ്പാർട്മെന്റിൽ നടന്ന പരിപ്പാടിയിൽ നിരവധി പേർ പങ്കെടുത്തു. എം.എൻ.എം.എ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപ്പാടികൾ ആഘോഷം അവിസ്മരണീയമാക്കി. വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നടന്നു. അഡ്വ. പ്രസാദ്, മോട്ടിവേഷൻ സ്പീക്കർ ഡോക്ടർ രശ്മി കൃഷ്ണൻ, യോഗാ തെറാപ്പിസ്റ്റ്​ മധുമതി നന്ദകിഷോർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വിജയ് കൃഷ്ണ, ഷാജി കടമ്മനാട്, തുടങ്ങിയവർ ക്രിസ്​മസ്-പുതുവത്സര സന്ദേശം നൽകി സംസാരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ നിഷാ പ്രഭാകർ സ്വാഗതവും അജി കുമാർ നന്ദിയും പറഞ്ഞു. നിർവാഹക സമിതി അംഗങ്ങൾ പരിപ്പാടിക്ക് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali Association celebrated Christmas-New Year
Next Story