മലയാളം ഒമാൻ ചാപ്റ്റർ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsമലയാളം ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന കേരളപ്പിറവി ദിനാഘോഷം
മസ്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ 67ാം കേരളപ്പിറവി ദിനാഘോഷം നടത്തി. അസൈബയിൽ നടന്ന ചടങ് മലയാളം ഒമാൻ ചാപ്റ്റർ രക്ഷാധികാരി അജിത് പനിച്ചിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ സ്വാഗത പ്രസംഗവും സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയന്റ് സെക്രട്ടറി അജിത് പയ്യന്നൂർ, കൾച്ചറൽ കോഓഡിനേറ്റർ രാജൻ വി. കോക്കൂരി, എക്സിക്യൂട്ടിവ് അംഗം ശശി തൃക്കരിപ്പൂർ, ട്രഷറർ രവീന്ദ്രൻ മറ്റത്തിൽ, ഡോ. രാജഗോപാൽ, ഡോ. രശ്മി കൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു. രാജേഷ് അവതരിപ്പിച്ച ഓടക്കുഴൽ സംഗീതവും ഉണ്ടായിരുന്നു. കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.

