മഖ്നിയത്ത് ഹെൽത്ത് സെന്ററിന്റെ സേവനസമയം നീട്ടി
text_fieldsമസ്കത്ത്: പൊതുജനാരോഗ്യസേവനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി ദാഹിറ പ്രവിശ്യയിലെ മഖ്നിയത്ത് ഹെൽത്ത് സെന്റർ കോംപ്ലക്സിന്റെ പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച മുതൽ എല്ലാ ദിവസവും രാത്രി 12 വരെ ഹെൽത്ത് സെന്റർ പ്രവർത്തിക്കും. പുതിയ ക്രമീകരണപ്രകാരം, പ്രവൃത്തി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി 12 വരെയും വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധികളിലും രാവിലെ എട്ടുമുതൽ രാത്രി 12 വരെയും സേവനം ലഭ്യമാകും.
രോഗികൾക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക, ആരോഗ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവിശ്യയിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമാണ് സമയമാറ്റമെന്ന് മന്ത്രാലയം വ്യക്തമാക്കി.

