മികച്ച വിദ്യാർഥികൾക്കുള്ള ലീഡർഷിപ് പ്രോഗ്രാമിന് യു.കെയിൽ തുടക്കം
text_fieldsമസ്കത്ത്: മികച്ച വിദ്യാർഥികൾക്കായുള്ള ദുകം റിഫൈനറിയുടെ ലീഡർഷിപ് പ്രോഗ്രാമിന്റെ നാലാം പതിപ്പ് യുനൈറ്റഡ് കിങ്ഡത്തിൽ (യു.കെ) ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ദുകം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനിയുടെയും സഹകരണത്തോടെ ‘തകാതുഫ് ഒമാൻ’ ആണ് പരിപാടി നടത്തുന്നത്. വിവിധ വിദ്യാഭ്യാസ ഡയറക്ടറേറ്റുകളിൽ നിന്നുള്ള പത്താംക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളുമുൾപ്പെടെയുള്ള 20 പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
മറ്റ് സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാനും അവരുടെ ഇംഗ്ലീഷ് ഭാഷയും നേതൃകഴിവുകളും വികസിപ്പിക്കാനുമാണ് ലീഡർഷിപ് പ്രോഗ്രാമിലൂടെ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ ഓക്സ്ഫഡ് ഇന്റർനാഷനൽ സ്റ്റഡി സെന്ററിൽ വിദ്യാർഥികൾക്ക് ഇംഗ്ലീഷ് ഭാഷ കോഴ്സും നൽകും. നിരവധി കായിക, വിനോദസഞ്ചാര, വിനോദ പ്രവർത്തനങ്ങളിലും പങ്കാളികളാകും.

