കേരള വിങ് ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻഷിപ്: സ്മാഷ് സ്ക്വാഡ് മസ്കത്ത് ജേതാക്കൾ
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റൺ ലീഗ്
ചാമ്പ്യൻഷിപ്പിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിച്ച പ്രഥമ ബാഡ്മിന്റൺ ലീഗ് ചാമ്പ്യൻഷിപ് ടൂർണമെന്റിൽ സ്മാഷ് സ്ക്വാഡ് മസ്കത്ത് ചാമ്പ്യൻമാരായി. വിവിധ വിഭാഗങ്ങളായി അസൈബയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ടൂർണ്ണമെന്റിൽ ആറു ടീമുകൾ പങ്കെടുത്തു. യുനൈറ്റഡ് കാർഗോ റണ്ണർ അപ്പായി. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സ്പോർട്സ് സെക്രട്ടറി മനോജ് റാനഡെ, കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറ, കോ-കൺവീനർ ജഗദീഷ് കീരി, കേരള വിഭാഗം സ്പോർട്സ് സെക്രട്ടറി ബിബിൻദാസ്, മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കേരള വിഭാഗം കൺവീനർ അജയൻ പൊയ്യാറയുടെ അധ്യക്ഷതയിൽ നടന്ന സമാപനചടങ്ങിൽ കോ-കൺവീനർ ജഗദീഷ് കീരി സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, കേരളവിഭാഗം കൺവീനർ അജയൻ പൊയ്യാറാ മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങളായ ശ്രീജ രമേഷ്, അഞ്ജലി ബിജു, റോഫിൻ ജോൺ, മുജീബ് മജീദ്, മുഹമ്മദ് ഷാഫി (അസിസ്റ്റന്റ് സെക്രട്ടറി - കായിക വിഭാഗം) എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്പോർട്സ് സെക്രട്ടറി ബിബിൻ ദാസ് നന്ദി പ്രകാശനം നടത്തി.

