കൈരളി ഒമാനും കേരള വിങ്ങും അനുശോചിച്ചു
text_fieldsമസ്കത്ത്: അഹമദാബാദ് വിമാന അപകടത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ കൈരളി ഒമാൻ അനുശോചനം രേഖപ്പെടുത്തി. ഒമാനിലെ മുൻ പ്രവാസിയായിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി രഞ്ജിത ഗോപകുമാറിന്റെ മരണം ഒമാനിലെ മലയാള പ്രവാസി സമൂഹത്തിനു ഏറെ ദുഃഖം നൽകുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ കൈരളി ഒമാനും ഭാഗമാവുന്നതായി വാർത്തകുറിപ്പിലൂടെ അറിയിച്ചു.
അപ്രതീക്ഷിതമായി സംഭവിച്ച അഹമദാബാദ് വിമാനദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യക്കാരും വിദേശികളുമുൾപ്പടെയുള്ള യാത്രക്കാരുടെ വേർപാടിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിങ്ങ് അനുശോചനം അറിയിച്ചു. മരണപ്പെട്ടവരുടെ കൂട്ടത്തിൽ ഏതാനും വർഷം മുൻപ് സലാലയിൽ ആതുരസേവന രംഗത്ത് പ്രവർത്തിച്ചിരുന്ന തിരുവല്ല സ്വദേശിനി രഞ്ജിത ഉൾപ്പെടുന്നു എന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് സ്വീകരിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗളോടും പ്രിയപ്പെട്ടവരോടുമൊപ്പം ദുഃഖത്തിൽ കേരളാവിങും പങ്കുചേരുന്നതായും മാനേജ്മെന്റ് കമ്മിറ്റി വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

