ജ്വാല ഫലജ് വടംവലി മത്സരം ഇന്ന്
text_fieldsസുഹാർ: ഫലജിലെ കലാ- കായിക സാംസ്കാരിക സംഘടനയായ ജ്വാല ഫലജ് ഒക്ടോബർ 18ന് ഫലജിലെ ലുലു ഹൈപ്പർ മാർക്കറ്റിന് പിറകിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വടംവലി മത്സരം സംഘടിപ്പിക്കും. ഓണാഘോഷ ഭാഗമായി ഒക്ടോബർ 25ന് ഫലജ് റോയൽ ഗാർഡൻസ് ഹോട്ടൽ ഹാളിൽ നടക്കുന്ന ജ്വാല കുടുംബ സ്നേഹ സംഗമത്തിന്റെ ഭാഗമായാണ് വടംവലി മത്സരം സംഘടിപ്പിക്കുന്നതെന്ന് കോഓഡിനേറ്റർ നിബിൻ ജിത്ത് പറഞ്ഞു. കുടുംബ സ്നേഹസംഗമത്തിൽ സുഹാർ വിങ് സ്ട്രിങ്സ് അവതരിപ്പിക്കുന്ന ഗാനമേള, നവജ്യോതി ഡാൻസ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ,
മറ്റു കലാകായിക പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ അരങ്ങേറുമെന്ന് ജ്വാല പ്രസിഡന്റ് ഇക്ബാൽ സെക്രട്ടറി സുരേഷ് എന്നിവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 98100815,99257785 എന്ന നമ്പറിൽ ബന്ധപ്പെടാം.

