ഐ.എസ്.സി സലാല ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്
text_fieldsസലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ വാർഷിക ഡബിൾ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ക്ലബിന്റെ ഇൻഡോർ മൈതാനിയിൽ നടന്ന ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ അജിത്-നിഷാദ് ടീം വിജയികളായി. സെജു ജോർജ്-എബ്രഹാം ടീം രണ്ടാംസ്ഥാനം നേടി. വനിത ഡബിൾസിൽ പൂജ രമേഷും-കസ്വിയും വിജയികളായി.
രേഷ്മ പ്രീതം -തിയ്യാ ടീം രണ്ടാം സ്ഥാനം നേടി. സമ്മാനവിതരണചടങ്ങിൽ സൈദ് ഹസൻ തബൂക്ക് മുഖ്യാതിഥിയായി. സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ജാ, സണ്ണി ജേക്കബ്, മനേജിങ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു. സ്പോട്സ് കമ്മിറ്റി അംഗങ്ങളായ ഡോ. രാജശേഖരൻ, ഗിരീഷ് പെഡിനിനി എന്നിവർ നേതൃത്വം നൽകി. ഒരാഴ്ചയായി നടന്നുവരുന്ന ടൂർണമെന്റിൽ 24 പുരുഷ ടീമുകളും ആറ് വനിത ടീമുകളും പങ്കെടുത്തു.


