ഐ.ഒ.സി കുട്ടികൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsഐ.ഒ.സി സലാലയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച രചന മത്സരം
സലാല: ശിശുദിനത്തോടനുബന്ധിച്ച് ഐ.ഒ.സി സലാലയിൽ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന പരിപാടി ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കളറിങ്, പെൻസിൽ ഡ്രോയിങ്, ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം എന്നിവയാണ് നടന്നത്. വിവിധ വിഭാഗങ്ങളിൽ ജാൻവി, ഫെൽവ കാസിം, കാർത്തിക് എസ്. നായർ, തസ്നീം സുലൈമാൻ, ഫാത്തിമ നസ്രാന, മഹറിൻ സുനീർ, അലി അബാൻ, ഇമ്മാനുവൽ ബിജു എന്നിവർ ഒന്നാം സമ്മാനം കരസ്ഥമാക്കി.
ഡോ.വി.എസ്. സുനിൽ, സിനു കൃഷ്ണൻ, ഷബീർ കാലടി എന്നിവർ കുട്ടികളുമായി സംവദിച്ചു. ഡോ. നിഷ്താർ, ശ്യാം മോഹൻ എന്നിവർ നേതൃത്വം നൽകി.

