ഇൻകാസ് നിസ്വ ക്രിസ്മസ്- പുതുവത്സരാഘോഷം
text_fieldsഇൻകാസ് നിസ്വ റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന
ക്രിസ്മസ് -പുതുവത്സരാഘോഷം
നിസ്വ: ഇൻകാസ് നിസ്വ റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. നിസ്വ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജു മാത്യു ഉദ്ഘാടനം നിർവഹിച്ചു. വിവിധ കലാകാരന്മാർ വൈവിധ്യമാർന്ന വാദ്യോപകരണ സംഗീത വിരുന്ന് ഒരുക്കി. കുട്ടികളുടെ പാട്ടും നൃത്തവും വേദിക്ക് ഇരട്ടിമധുരം നൽകി. വൈസ് പ്രസിഡന്റ് ദീപു ആർ. പിള്ള, ഇൻകാസ് നിസ്വ വനിത വിഭാഗം വൈസ് പ്രസിഡന്റ് ഷീജ ജോൺ, ഇൻകാസ് നിസ്വ നേതാക്കളായ ഗോപകുമാർ വേലായുധൻ, ബാലചന്ദ്രൻ പിള്ള, വിപിൻ വർഗീസ്, ജിബിൻ, നൗഷാദ്, ഷിബു, ഷാനവാസ്, മണി ബാലചന്ദ്രൻ എന്നിവരോടൊപ്പം ഡോ. മുനീർ, ഡോ. രാഖി, ഡോ. വെങ്കിടേഷ് ബാലൻ, ഇന്ത്യൻ സ്കൂൾ നിസ്വ അധ്യാപകൻ ശരവണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി നൗഫൽ പൊന്നാനി സ്വാഗതവും ട്രഷറർ അരുൺ ബാബു നന്ദിയും പറഞ്ഞു.

