നിസ്വയിലെ വെയർഹൗസിൽ വൻ തീപിടിത്തം; ആർക്കും പരിക്കില്ല
text_fieldsമസ്കത്ത്: നിസ്വയിലെ വാണിജ്യകേന്ദ്രത്തിന്റെ ഭാഗമായ വെയർഹൗസിൽ വൻ തീപിടിത്തം. ശനിയാഴ്ചയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദാഖിലിയ ഗവർണറേറ്റ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം രക്ഷാപ്രവർത്തനം നടത്തുകയും മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ തീയണക്കുകയും ചെയ്തു.
വെയർഹൗസിൽ സൂക്ഷിച്ചിരുന്ന വിവിധ സാധനസാമഗ്രികൾ അഗ്നിബാധയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കെട്ടിടത്തിൽനിന്ന് മുഴുവനാളുകളെയും ഒഴിപ്പിച്ചശേഷമാണ് തീയണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
തീപിടിത്തകാരണം സംബന്ധിച്ച് അധികൃതരുടെ വിശദീകരണം പുറത്തുവന്നിട്ടില്ല.

