ഗൾഫ് മാധ്യമം-നൂർ ഗസൽ റമദാൻ ക്വിസ്: രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ഗൾഫ് മാധ്യമം പ്രമുഖ ഭക്ഷ്യോൽപ്പന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി നടത്തിയ റമദാൻ ക്വിസ് മത്സരത്തന്റെ രണ്ടാം ഘട്ട വിജയികളെ പ്രഖ്യാപിച്ചു. സുമേഷ് സുധാകരൻ, ദാന അബ്ബാസ്, റസൽ ചാക്കോ, അബ്ദുൽ സലാം, കെൻസ ഷിസ, എം.സൂരജ്, ജി.എസ്. ശ്രുത്രി, വിഷ്ണുദാസ്, വി. മുബഷിർ, സഹൈല ഇസ്മായീൽ എന്നിവരാണ് വിജയികളായത്.
വിജയികളെ ഗൾഫ് മാധ്യമത്തിൽനിന്നും നേരിട്ട് വിളിക്കുന്നതാണ്. റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ ഒരു ചോദ്യം വീതം പ്രസിദ്ധീച്ചിരുന്നു. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്നും നറുക്കെടുത്താണ് വിജയികളെ കണ്ടെത്തിയത്.
വിജയികൾക്ക് നൂർഗസലിന്റെ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായി നൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി എച്ച്.പി ലാപ്ടോപ്പും നൽകും. മൂന്നാം ഘട്ട വിജയികളുടെ പേരുകൾ വരും ദിവസങ്ങളിൽപ്രസിദ്ധീകരിക്കും. മെഗാവിജയിയെ പിന്നീട് തെരഞ്ഞെടുക്കും.

