ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ പുതിയ ഹെഡ് ഒാഫിസ് ഉദ്ഘാടനം ചെയ്തു
text_fieldsഗ്ലോബൽ മണി എക്സ്േചഞ്ചിെൻറ പുതിയ ഹെഡ് ഒാഫിസ്
മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ പുതിയ ഹെഡ് ഒാഫിസ് ദേശീയദിനമായ നവംബർ 18ന് പ്രവർത്തനമാരംഭിച്ചു. ഗ്ലോബൽ മണി എക്സ്ചേഞ്ച് ചെയർമാൻ ശൈഖ് സുലൈമാൻ അബ്ദുൽ മാലിക്ക് അബ്ദുല്ല അൽ ഖലീലി ഹെഡ് ഒാഫിസിെൻറ ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർമാരായ ശൈഖ് അബ്ദുല്ല അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലി, ശൈഖ് അഹമ്മദ് അബ്ദുൽ മാലിക് അബ്ദുല്ല അൽ ഖലീലി, മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ, ജനറൽ മാനേജർ അമിത് താലുക്ദർ, ഹെഡ് ഓഫിസ് ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു. 2002ൽ റൂവിയിൽ ഒരു ബ്രാഞ്ചോടെയാണ് ഗ്ലോബൽ മണി പ്രവർത്തനമാരംഭിക്കുന്നത്. 18 വർഷത്തിനുള്ളിൽ 53 ബ്രാഞ്ചുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കഴിഞ്ഞു.
അമ്പതാം ദേശീയദിനത്തിൽ തന്നെ ഹെഡ് ഓഫിസ് മന്ദിരം തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷവും, എല്ലാ ജീവനക്കാർക്കും ആശംസയും ഉപഭോക്താക്കളോടുള്ള നന്ദിയും ചെയർമാൻ ശൈഖ് സുലൈമാൻ അറിയിച്ചു. ഗ്ലോബലിെൻറ വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം മാനേജിങ് ഡയറക്ടർ സുബ്രഹ്മണ്യനും നന്ദി പറഞ്ഞു. അമ്പതാം ദേശീയ ദിനാഘോഷവും മധുരം പങ്കുവെച്ച് ലളിതമായി ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് ലളിതമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

