Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; നാല് കിലോയിലധികം പിടികൂടി

text_fields
bookmark_border
ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമം; നാല് കിലോയിലധികം പിടികൂടി
cancel

മസ്കത്ത്: ഒമാനിലേക്ക് തപാൽ പാഴ്സൽ വഴി കടത്താൻ ശ്രമിച്ച നാല് കിലോയിലധികം കഞ്ചാവ് കസ്റ്റംസ് അധികൃതർ പിടികൂടി. വിദേശത്തുനിന്നെത്തിയ തപാൽ പാഴ്സലിലെ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

കസ്റ്റംസ് പരിശോധനയിൽനിന്ന് രക്ഷപ്പെടുന്നതിനായി വായു കടക്കാത്തവിധം പ്രത്യേകമായി സീൽ ചെയ്താണ് കഞ്ചാവ് ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ ഒളിപ്പിച്ചിരുന്നത്. സംശയാസ്പദമായ പാഴ്സൽ പരിശോധിക്കുന്നതിനിടെയാണ് ലഹരിക്കടത്ത് ശ്രമം കണ്ടെത്തിയത്.

പാഴ്സൽ പരിശോധിക്കുന്നതിന്റെയും ഒളിപ്പിച്ചുവെച്ച ലഹരിവസ്തുക്കൾ പുറത്തെടുക്കുന്നതിന്റെയും ദൃശ്യങ്ങൾ കസ്റ്റംസ് അഫയേഴ്‌സ് വകുപ്പ് പുറത്തുവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ganja Smuggling Attempt Busted: Over 4 kg Cannabis Hidden in Food Packets Seized
Next Story