ഫൈവ്സ് ഹോക്കി വേൾഡ്കപ്പ്: ട്രോഫികൾ അനാച്ഛാദനം ചെയ്തു
text_fieldsഫൈവ്സ് ഹോക്കി വേൾഡ് കപ്പിന്റെ ട്രോഫികൾ അനാച്ഛാദനം ചെയ്തപ്പോൾ
മസ്കത്ത്: ജനുവരിയിൽ മസ്കത്തിൽ നടക്കുന്ന ഫൈവ്സ് ഹോക്കി വേൾഡ്കപ്പിന്റെ ട്രോഫികൾ അനാച്ഛാദനം ചെയ്തു. അൽ മൗജ് വാക്ക് വേയിൽ നടന്ന വർണാഭമായ ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിലെ സ്പോർട്സ് ആൻഡ് യൂത്ത് അണ്ടർ സെക്രട്ടറി ബാസിൽ ബിൻ അഹമ്മദ് അൽ റവാസിന്റെ നേതൃത്വത്തിലാണ് പുരുഷ-വനിതാ ട്രോഫികൾ അനാച്ഛാദനം ചെയ്തത്.
സാംസ്കാരിക, കായിക യുവജന മന്ത്രാലയത്തിലെ ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ സയ്യിദ് ഇദ്രിസ് അൽ ബുസൈദി, ഒമാൻ ഹോക്കി അസോസിയേഷൻ (ഒ.എച്ച്.എ) ചെയർമാൻ ഡോ മർവാൻ ബിൻ ജുമാ അൽ ജുമ, ഒ.എച്ച്.എ ഭാരവാഹികൾ, ഫൈവ്സ് ഹോക്കി സംഘാടക സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ജനുവരി 24 മുതൽ 31 വരെ അമീറാത്തിൽ പുതുതായി നിർമിച്ച അത്യാധുനിക ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. ജനുവരി 24 മുതൽ വനിത മത്സരങ്ങളും 28മുതൽ പുരുഷന്മാരുടെ മത്സരങ്ങളുമാണ് നടക്കുക.

