മാതൃദിനത്തിൽ ആശംസകളുമായി പ്രഥമ വനിത
text_fieldsമസ്കത്ത്: മാതൃദിനത്തിൽ ആശംസകൾ നേർന്ന് പ്രഥമ വനിതയും സുൽത്താന്റെ പത്നിയുമായ അസ്സയ്യിദ അഹദ് അബ്ദുല്ല ഹമദ് അൽ ബുസൈദി. എല്ലാ വർഷവും മാർച്ച് 21ന് വരുന്ന മാതൃദിനത്തിൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിലെയും ലോകമെമ്പാടുമുള്ള അമ്മമാരെയും അഭിനന്ദിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർക്ക് നന്മയും വിജയവും നേരുകയാണെന്ന് ആംശസ സന്ദേശത്തിൽ പ്രഥമ വനിത പറഞ്ഞു. ലോകമെമ്പാടുമുള്ള അമ്മമാരെ സംരക്ഷിക്കാൻ, പ്രത്യേകിച്ച് ഫലസ്തീനിലെ അധിനിവേശ ഭൂമിയിലെ നമ്മുടെ ജനങ്ങൾ, അവർക്ക് സമാധാനവും സുരക്ഷിതത്വവും വിമോചനവും നൽകി അനുഗ്രഹിക്കാൻ വിശുദ്ധ റമദാനിലെ ഈ സുദിനത്തിൽ സർവ്വ ശക്തനോട് പ്രാർഥിക്കുകയാണെന്നും അവർ പറഞ്ഞു.
