Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസുകളിൽ വൻ വർധന; പ്രവാസികൾക്ക് 3,00,112 ലൈസൻസ് നൽകി
text_fieldsbookmark_border
മസ്കത്ത്: സുൽത്താനേറ്റിൽ പുതിയതും പുതുക്കിയതുമായ ഡ്രൈവിങ് ലൈസൻസുകളുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തി. 2025 അവസാനത്തോടെ ആകെ ലൈസൻസുകളുടെ എണ്ണം 5,27,830 ആയി ഉയർന്നു. 2024-ൽ ഇത് 5,00,738-ഉം, 2021-ൽ 3,38,990-ഉം ആയിരുന്നു. കഴിഞ്ഞ വർഷത്തെ ആകെ ലൈസൻസുകളിൽ 1,36,491 എണ്ണം പുതിയ ലൈസൻസുകളും, 3,91,339 എണ്ണം പുതുക്കിയവയുമാണ്. സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതമനുസരിച്ച്, ഒമാനി പൗരന്മാർക്ക് പുതിയതും പുതുക്കിയതുമുൾപ്പെടെ 2,27,718 ലൈസൻസുകൾ നൽകിയപ്പോൾ, പ്രവാസികൾക്ക് 3,00,112 ലൈസൻസ് നൽകി.
Next Story

