സഹകരണം: ആർ.ഒ.പിയും തൊഴിൽ മന്ത്രാലയവും ഒപ്പുവെച്ചു
text_fieldsസംയുക്ത സഹകരണ പരിപാടികൾക്കായി തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും ഒപ്പുവെക്കുന്നു
മസ്കത്ത്: ജോലിയുമായി ബന്ധപ്പെട്ട പരിശീലനത്തിനും തൊഴിൽ പിന്തുണക്കുമായി തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും നിരവധി സംയുക്ത സഹകരണ പരിപാടികളിൽ ഒപ്പുവെച്ചു. സൈനിക, സുരക്ഷ മേഖലകളിൽ പ്രത്യേക തൊഴിൽ പരിശീലനം നൽകി തൊഴിലന്വേഷകരുടെ കഴിവുകൾ വർധിപ്പിക്കുകയാണ് സഹകരണ പരിപാടികൾ ലക്ഷ്യമിടുന്നത്.
സൈനിക, സാങ്കേതിക, മറ്റ് തൊഴിലുകൾ ഉൾപ്പെടെ നിരവധി സ്പെഷലൈസേഷനുകളിലും മേഖലകളിലും നിരവധി തൊഴിലന്വേഷകരെ നിയമിക്കുന്നതിന് അവസരങ്ങൾ കണ്ടെത്താൻ തൊഴിൽ മന്ത്രാലയവും റോയൽ ഒമാൻ പൊലീസും ആഗ്രഹിക്കുന്നുണ്ട്.

