Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമ്മാനമായി കാറിന് പകരം നൽകിയത് ക്ലോക്ക്! ഉപഭോക്താവിന് 3,600 റിയാൽ നഷ്ടപരിഹാരം

text_fields
bookmark_border
ഉപഭോക്താക്കളുടെ അവകാശങ്ങൾക്കായി പഴയ ഓർമിപ്പിച്ചിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ
സമ്മാനമായി കാറിന് പകരം നൽകിയത്  ക്ലോക്ക്!    ഉപഭോക്താവിന് 3,600 റിയാൽ നഷ്ടപരിഹാരം
cancel

മസ്കത്ത്: പ്രൊമോഷണൽ കാമ്പയിനിൽ ഒന്നാം സമ്മാനമായി കാർ വാഗ്ദാനം ചെയ്ത് വിജയിക്ക് ക്ലോക്ക് നൽകി കബളിപ്പിച്ച സ്ഥാപനത്തിന് മസ്കത്ത് അപ്പീൽ കോടതി ചുമത്തിയത് വൻ പിഴ ! മത്സരത്തിൽ വിജയിച്ച വ്യക്തിക്ക് കാറിന്റെ മൂല്യത്തിന് തുല്യമായ 3,600 ഒമാനി റിയാൽ (ഏകദേശം എട്ടു ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാനാണ് മസ്കത്ത് അപ്പീൽ കോടതിയുടെ കൊമേഴ്സ്യൽ സർക്യൂട്ട് ഉത്തരവിട്ടത്. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളുമായി ബന്ധപ്പെട്ട് 2003 നവംബർ 10ന് പുറപ്പെടുവിച്ച ഈ സുപ്രധാന വിധി ഒമാൻ പബ്ലിക് പ്രോസിക്യൂഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'അൽ-മുജ്തമഅ് വ അൽ-ഖാനൂൻ' ആണ് ഇപ്പോൾ പുറത്തുവിട്ടത്.

സംഭവത്തെ കുറിച്ച് വിവരിക്കുന്നത് ഇങ്ങനെ: സ്ഥാപനം നടത്തിയ പ്രൊമോഷനൽ കാമ്പയിനിലെ നറുക്കെടുപ്പിൽ പരാതിക്കാരനായ ഉപഭോക്താവിന്റെ കൂപ്പൺ നമ്പറാണ് ഒന്നാം സമ്മാനമായ കാറിന് അർഹമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ സമ്മാനം വാങ്ങാൻ ചെന്ന ഇദ്ദേഹത്തിന് സംഘാടകർ നൽകിയത് ഒരു ചുവർ ക്ലോക്ക് മാത്രമായിരുന്നു. ഒടുവിൽ പ്രഖ്യാപിച്ച കൂപ്പൺ നമ്പറുകാരനാണ് കാറിന് അർഹനെന്നും ആദ്യം പ്രഖ്യാപിച്ച കൂപ്പണുകൾക്ക് മറ്റ് സമ്മാനങ്ങളാണെന്നുമുള്ള വിചിത്രമായ വാദമാണ് സംഘാടകർ കോടതിയിൽ ഉന്നയിച്ചത്. പരസ്യമായി പ്രഖ്യാപിച്ച വ്യവസ്ഥകളിൽ നിന്ന് മാറി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വിപണന തന്ത്രങ്ങൾ നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടി അവരെ ചൂഷണം ചെയ്യുന്ന പ്രൊമോഷണൽ രീതികളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.

നിയമാവലികൾ ലംഘിച്ച് ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പവകാശത്തെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന ഇത്തരം പ്രൊമോഷണൽ ഓഫറുകൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Clock Given Instead of Car as Prize! Consumer Awarded SAR 3,600 Compensation
Next Story