Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൈമ ഒട്ടകയുത്സവം സമാപിച്ചു
text_fieldsbookmark_border
മസ്കത്ത്: ഏഴാമത് ഹൈമ വാർഷിക ഒട്ടകയുത്സവം സമാപിച്ചു. ഇൻഫർമേഷൻ മന്ത്രി ഡോ.അബ്ദുൽമുനീം ബിൻ മൻസൂർ ഹസനിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു സമാപന ചടങ്ങുകൾ. വിലായത്തിലെ ഒട്ടകയോട്ട കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. മജ്ലിസുശ്ശൂറ അംഗം ഡോ. ഹമൂദ് ബിൻ മുഹമ്മദ് അൽ ഹർസോസിയായിരുന്നു ജനറൽ സൂപ്പർവൈസർ. ആറു റൗണ്ടുകളിലായാണ് മത്സരം നടന്നത്. ആദ്യദിനത്തിൽ ഹൈമയിലെ പ്രദേശവാസികളുടെ ഒട്ടകങ്ങളാണ് പെങ്കടുത്തത്. രണ്ടാംദിനത്തിൽ വിവിധ ഗവർണറേറ്റുകളിൽനിന്നുള്ള ഒട്ടകങ്ങളും മാറ്റുരച്ചു. വിജയികളായ ഒട്ടകങ്ങളുടെ ഉടമകൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി.
Next Story
