മസ്കത്തിൽ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ പൂരം ജന്മനക്ഷത്രാഘോഷം
text_fieldsമസ്കത്തിൽ നടന്ന ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ പൂരം ജന്മനക്ഷത്രാഘോഷം
മസ്കത്ത്: ആത്മബോധോദയസംഘം മാവേലിക്കര, ചെറുകോൽ ശുഭാനന്ദാശ്രമം ഒമാൻ സഭയുടെ നേതൃത്വത്തിൽ ആത്മബോധോദയ സംഘത്തിന്റെ സ്ഥാപകനും പരമഗുരുവുമായ ശുഭാനന്ദ ഗുരുദേവ തിരുവടികളുടെ 143ാം പൂരം ജന്മനക്ഷത്രാഘോഷം മസ്കത്തിൽ സംഘടിപ്പിച്ചു. ആശ്രമാധിപതിയും മാനേജിങ് ട്രസ്റ്റിയുമായ ദേവാനന്ദ ഗുരുദേവ തിരുവടികളുടെ അനുഗ്രഹാശിസുകളോടെയായിരുന്നു പരിപാടി
ഇതിനോടാനുബന്ധിച്ചു നടന്ന ഓൺലൈൻ സമ്മേളനം ശുഭാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗീതാനന്ദൻ ഉദ്ഘാടനം ചെയ്തു. സ്വാമി തപസ്യാനന്ദൻ (ശുഭാനന്ദാശ്രമം) അധ്യക്ഷതവഹിച്ചു. ശ്യാം കുമാർ സിങ്കപ്പൂർ ചാപ്റ്റർ, ഡോ. അശ്വതി ദുബൈ ചാപ്റ്റർ, സഫിൻ കാനഡ ചാപ്റ്റർ, പ്രദീഷ് കുവൈത്ത് ചാപ്റ്റർ എന്നിവർ ആശംസകൾ നേർന്നു. അരുൺ വിജയ് മസ്കത്ത് സ്വാഗതവും വിനോദ് മസ്കത്ത് നന്ദിയും പറഞ്ഞു. ഓൺലൈൻ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്തർ പങ്കെടുത്തു.

