Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ സലാമ പോളിക്ലിനിക്കിൽ; 12 റിയാലിന് പ്രത്യേക ഹെൽത്ത് പാക്കേജ്

text_fields
bookmark_border
അൽ സലാമ പോളിക്ലിനിക്കിൽ; 12 റിയാലിന് പ്രത്യേക ഹെൽത്ത് പാക്കേജ്
cancel

മബേല: ഒമാനിലെ മബേലയിലുള്ള അൽ സലാമ പോളിക്ലിനിക്കിന്റെ 12-ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങൾക്കായി ആകർഷകമായ പ്രത്യേക ആരോഗ്യ പരിശോധനാ പാക്കേജ് പ്രഖ്യാപിച്ചു. സാധാരണ നിരക്കിൽ 60 ഒമാൻ റിയാൽ വിലവരുന്ന വിപുലമായ ഈ ഹെൽത്ത് പാക്കേജ് വാർഷികത്തോടനുബന്ധിച്ച് കേവലം 12 ഒമാൻ റിയാലിനാണ് ലഭ്യമാക്കുന്നത്.

ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സിദ്ദീഖ് ടി.ടി., മെഡിക്കൽ ഡയറക്ടർ ഡോ. റഷീദ് അലി എന്നിവർ ചേർന്ന് പാക്കേജിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിറ്റമിൻ ഡി, സി.ബി.സി, ടോട്ടൽ കൊളസ്ട്രോൾ, എസ്.ജി.പി.ടി, ക്രിയാറ്റിനിൻ, ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ തുടങ്ങിയ പ്രധാനപ്പെട്ട പരിശോധനകളെല്ലാം ഉൾപ്പെടുന്നതാണ് ഈ പാക്കേജ്.

ഈ പ്രത്യേക ആനുകൂല്യം ഒക്ടോബർ 25 വരെ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് ലഭ്യമാകുക. പാക്കേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കുമായി 79166358 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Al Salama Health Package
Next Story