അൽ മദ്റസത്തുൽ ഇസ്ലാമിയ മെറിറ്റ് ഡേ
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ സലാല സംഘടിപ്പിച്ച മെറിറ്റ് ഡേയിൽ സർട്ടിഫിക്കറ്റുകൾ
വിതരണം ചെയ്തപ്പോൾ
സലാല: അൽ മദ്റസത്തുൽ ഇസ്ലാമിയ സലാല മെറിറ്റ് ഡേ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ബൻഷാദ് ഉദ്ഘാടനം ചെയ്തു. ഐഡിയൽ എജുക്കേഷൻ സെൻറർ ചെയർമാൻ സലീം സേട്ട് അധ്യക്ഷനായിരുന്നു.
മജിലിസ് പൊതുപരീക്ഷ, ഹിക്മ ടാലന്റ് സെർച് എക്സാം അവാർഡ്, ക്ലാസ് ടോപ്പേഴ്സ് അവാർഡ്, റമദാൻ അവാർഡ്, ടീച്ചേഴ്സ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ ചെയർമാൻ സലീം സേട്ട്, വൈസ് ചെയർമാൻ കെ മുഹമ്മദ് സാദിഖ്, കൺവീനർ അബ്ദുല്ല മുഹമ്മദ്, കോ കൺവീനർ മുസ്അബ് ജമാൽ, സെക്രട്ടറി കെ.ജെ. സമീർ, പ്രൻസിപ്പൽ വി.എസ്. ഷമീർ, പി.ടി.എ വൈസ് പ്രസിഡന്റ് സഫർ ഇഖ്ബാൽ, കമ്മിറ്റി അംഗങ്ങളായ ഡോ. മൻസൂർ, അൻവർ, റജീബ്, അബ്ദുറഹീം, ഡോ. സനിയോ മൂസ റൻസിഫ ഫുആദ്, അധ്യാപകരായ കെ. ഷൗക്കത്തലി, റജീന സലാഹുദ്ദീൻ, ആയിഷ അൻസാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. പ്രിൻസിപ്പൽ വി.എസ്. ഷമീർ സ്വാഗതവും സെക്രട്ടറി കെ.ജെ. സമീർ നന്ദിയും പറഞ്ഞു.

