Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികൂല കാലാവസ്ഥ: ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണം- തൊഴിൽ മന്ത്രാലയം

text_fields
bookmark_border
സുരക്ഷ മാർഗ നിർദ്ദേശങ്ങൾ നൽകി
oman rain
cancel

മസ്കത്ത്​: രാജ്യത്തെ പ്രതികൂല കാലാവസ്ഥയിൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട്​ ആവശ്യപ്പെട്ടു. ഔട്ട്‌ഡോർ ഏരിയകളിലെ ജോലി താൽകാലികമായി നിർത്തിവെക്കണം.

അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലിയുമായി ബന്ധപ്പെട്ട മറ്റ്​ യാത്രകളും മാറ്റിവെക്കണമെന്ന്​ തൊഴിൽ മന്ത്രാലയം ബിസിനസ് ഉടമകളോട് അഭ്യർഥിച്ചു.രാജ്യത്തെ ബിസിനസ് ഉടമകൾക്കായി തൊഴിൽ മന്ത്രാലയം നൽകിയ മറ്റ്​ സുരക്ഷ മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.

ഔദ്യോഗിക കാലാവസ്ഥ മുന്നറിയിപ്പുകളും വിവരങ്ങളും ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക, ഔട്ട്ഡോർ ഏരിയകളിൽ ഭാരം കുറഞ്ഞ ഉപകരണങ്ങൾ സുരക്ഷിതമാക്കുക, ലിഫ്റ്റിങ്​ ഉപകരണങ്ങളുടെയും ക്രയിനുകളുടെയും സുരക്ഷ ഉറപ്പാക്കുക, പ്രതികൂല കാലാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാനും താഴ്ന്ന പ്രദേശങ്ങളിൽനിന്ന്​ മാറിനിൽക്കാനും ജീവനക്കാരെ ഉപദേശിക്കുക, അത്യാവശ്യമല്ലാത്ത ഡ്രൈവിങും ജോലി സംബന്ധമായ യാത്രകളും മാറ്റിവെക്കുന്നത് പരിഗണിക്കുക, കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ എല്ലാ ഉദ്​ഖനന പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തുക, അടിയന്തര സാഹചര്യത്തിൽ ജീവനക്കാർക്ക്​ ബന്ധപ്പെടാൻ എമർജൻസി കോൺടാക്റ്റ് നമ്പറുകൾ നൽകുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Adverse weather: Ensure safety of employees- Oman Ministry of Labour
Next Story