പ്രതികൂല കാലാവസ്ഥ; ‘യൂനിറ്റി ഒന്ന്’ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു
text_fieldsമസ്കത്ത്: ഏപ്രിൽ 30ന് നടത്താനിരുന്ന ‘യൂനിറ്റി ഒന്ന്’ റോക്കറ്റിന്റെ പരീക്ഷണാത്മ വിക്ഷേപണം മാറ്റവെച്ചതായി ഇത്തലാക്ക് സ്പേസ് പോർട്ട് അറിയിച്ചു. പ്രതികൂല കാലാവസ്ഥയെത്തുടർന്നാണിത്. പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം, നേരത്തേ നിശ്ചയിതുപോലെ ‘ഇത്ത്ലാക്ക് എഫ്.എക്സ്’ ഫാൻ സോൺ ഏപ്രിൽ 30വരെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ പൊതു ഇടപഴകൽ പ്രേത്സാഹിപ്പിക്കുന്നതിനായുള്ള ഹോസ്പിറ്റാലിറ്റി ടെന്റുകൾ, തത്സമയ പ്രക്ഷേപണ ഏരിയ, ഔട്ട്ഡോർ വ്യൂവിങ് സ്പേസുകൾ തുടങ്ങിയവയാണ് ഫാൻസ് സോണലിള്ളത്. അനുയോജ്യമായ കാലവസ്ഥ കണ്ടെത്തി വിക്ഷേപണ വിക്ഷേപണത്തിന്റെ സമയം പുനഃക്രമീകരിക്കും. വിക്ഷേപണത്തിനായി മികച്ച സാഹചര്യങ്ങൾ അനിവാര്യമാണ്. ഇത് ബഹിരാകാശ വിക്ഷേപണങ്ങളുടെ ഒരു സാധാരണ ഭാഗമണെന്നും അധികൃതർ വ്യക്തമാക്കി.
യു.കെ ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് റോക്കറ്റ് ടെക്നോളജീസ് (എ.ആർ.ടി) വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന റോക്കറ്റായ ഹോറസ് നാലിന്റെ അരങ്ങേറ്റം ‘യുനിറ്റി 1’ന്റെ ദൗത്യത്തിൽ അവതരിപ്പിക്കും. 75 മീറ്റർ ഉയരത്തിൽ എത്താൻ രൂപകൽപന ചെയ്തിരിക്കുന്നതും സോളിഡ് മോട്ടോറുകളാൽ പ്രവർത്തിക്കുന്നതുമായ റോക്കറ്റ് മൃദുവും പ്രൊപ്പൽസീവ് ലാൻഡിങും ലക്ഷ്യമിടുന്നു.
ഈ വർഷം ആകെ അഞ്ച് റോക്കറ്റുകൾ വിക്ഷേപിക്കാനാണ് ഇത്തലാക് ഒരുങ്ങുന്നത്. ഇതിൽ ആദ്യത്തേതാണ് ‘യുനിറ്റി 1’. ജൂണിൽ ദുകം-2, ഒക്ടോബറിൽ ദുകം-3, നവംബറിൽ അംബിഷൻ-3, ഡിസംബറിൽ ദുകം-4 എന്നിവയും വിക്ഷേിപിക്കും. കഴിഞ്ഞ വർഷം ഡിസംബറിൽ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോർട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പിൽനിന്ന് 140 കിലോമീറ്റർ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയർന്നത്. 2027 ഓടെ പൂർണ തോതിലുള്ള വാണിജ്യ പ്രവർത്തനങ്ങൾക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്ന ലക്ഷ്യത്തേടെ ഇത്തലാക്കിന്റെ ‘ജെനസിസ് പ്രോഗ്രാ’മിലൂടെ ലക്ഷ്യമിടുന്നത്.
ഉപഭ്രമണപഥത്തിലെയും പരീക്ഷണാത്മക റോക്കറ്റ് വിക്ഷേപണങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലാണ് സ്പേസ്പോർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കുവൈത്ത് സ്പേസ് റോക്കറ്റ്സ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള വളർന്നുവരുന്ന ബഹിരാകാശ സ്റ്റാർട്ടപ്പുകൾക്ക് ഒരു പരീക്ഷണ കേന്ദ്രം നൽകുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ഒമാന്റെ തന്ത്രപരമായ നിക്ഷേപം, ബഹിരാകാശ ശേഷി വികസിപ്പിക്കുന്നതിനുള്ള വിശാലമായ പ്രാദേശിക ശ്രമങ്ങളുമായി യോജിക്കുന്നതാണ്.
സൗദി അറേബ്യ ഉയരത്തിലുള്ള ബഹിരാകാശ ടൂറിസം പര്യവേക്ഷണം ചെയ്യുകയും യു.എ.ഇ തിരശ്ചീന വിക്ഷേപണ കേന്ദ്രങ്ങൾ വികസിപ്പിക്കുകയും ചെയ്യുമ്പോൾ, ആഗോള ബഹിരാകാശ സ്ഥാപനങ്ങളെ ആകർഷിക്കുന്നതിനായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ) മാനദണ്ഡങ്ങൾ പാലിക്കുന്ന ലംബ റോക്കറ്റ് വിക്ഷേപണങ്ങൾക്കുള്ള കേന്ദ്രമായി ഒമാൻ സ്വയം സ്ഥാനം പിടിക്കുകയാണ്.

