ഗതാഗത നിയമ ലംഘനം; മസ്കത്തിൽ 65 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: അശ്രദ്ധമായി വാഹനമോടിച്ചതിന് 65 വാഹനങ്ങൾ മസ്കത്തിൽനിന്ന് പിടിച്ചെടുത്തു. പൊതുസമാധാനത്തിന് ഭംഗംവരുത്തിയതിനും നിരവധി പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, ബൗഷർ, സീബ് എന്നിവിടങ്ങളിൽ നിന്നുള്ള സ്പെഷൽ ടാസ്ക് പൊലീസ് യൂനിറ്റുകളുമായി സഹകരിച്ചായിരുന്നു നടപടി.
നിയമവിരുദ്ധമായ ഡ്രിഫ്റ്റിങ്, ശബ്ദ മലീനീകരണം, രാത്രി വൈകിയും പൊതു തടസ്സങ്ങൾ സൃഷ്ടിക്കൽ എന്നിവയിലായിരുന്നു ഇവർ ഏർപ്പെട്ടിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അറസ്റ്റിലായ വ്യക്തികൾക്കെതിരായ നിയമ നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

